Watermelon Sliced 1kg
- 20%

Watermelon Sliced 1kg

75.00 60.00

watermelon cleaned and sliced – seeds removed                                        (Only delivery in trivandrum city)

വേനൽകാലമായാൽ  നമ്മുടെ വഴിയോരങ്ങളിലും വളരെ സുപരിചിതമായ  ഒന്നാണ്   തണ്ണിമത്തൻ. ഒരു വെള്ളരിവർഗ്ഗവിളകൂടിയാണ് ഈ തണ്ണിമത്തൻ ഇതിനെ വത്തക്ക, ചെങ്കുമ്മട്ടി,കുമ്മട്ടി  എന്നി പേരുകളിൽ ഇതറിയപ്പെടുന്നു. ചൂടുസമയങ്ങളിൽ നാം കൂടുതലായും ഇതിനെ ഉപയോഗിച്ചുവരുന്നു. തണ്ണിമത്തനിൽ തൊണ്ണൂറ് ശതമാനവും വെള്ളമാണ് അതിനാൽ ശരീരത്തിനുണ്ടാകുന്ന നിര്ജ്ജലീകരണത്തെ പൂർണമായും തടയാനിതിനാകുന്നു .ഇതിനെ ഒരു ഒന്നാന്തരം ദാഹശമനി ആയിട്ടാണ്  നാം കൂടുതലായും ഉപയോഗിച്ചുവരുന്നത് എന്നാലോ നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ഭീഷണിയാകുന്ന പല അസ്വസ്ഥതകളുടെയും ഒരു പരിഹാരമാണ് തണ്ണിമത്തൻ.

Out of stock

ധാരാളമായ് ആന്റി ഓക്‌സിഡന്റിന്റെ ഒരു കലവറ കൂടിയാണ്  തണ്ണിമത്തൻ അവ കൊളസ്‌ട്രോൾ പോലുള്ള പ്രശ്നങ്ങളെ ശാശ്വതമായ് പരിഹരിക്കുകയും ചെയുന്നു . ഇന്നത്തെ ജീവിതശൈലിയിലുള്ള മാറ്റങ്ങൾ ഇന്ന്  നമ്മെ രോഗങ്ങൾക്കടിമയാകുന്നത് അതിൽ പ്രധാനമാണ് ബി. പി പോലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർ തണ്ണിമത്തൻ ജ്യൂസായോ  അല്ലാതെയോ കഴിക്കുന്നത് രക്ത ധമനികളിലെ തടസത്തെ പൂർണമായും പ്രതിരോധിക്കുവാനും അവയുടെ സഞ്ചാര പാതയെ നിയന്ത്രിക്കുന്നു .കൂടാതെ തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള ലൈകോഫീന്‍ എന്ന ഘടകം ക്യാൻസറിനെ പ്രതിരോധിക്കുകയും ചെയുന്നു.

പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, സിങ്ക്, അയോഡിന്‍ എന്നിവ ധാരാളമായ്  അടങ്ങിയിട്ടുള്ളതിനാൽ   ഇത് ധാരാളമായ് ഉപയോഗിക്കുകവഴി നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു ഉത്തമം കൂടാതെ ധാരാളം ഫോളിക് ആസിഡ്  അടങ്ങിയിട്ടുള്ളതിനാൽ ഗര്‍ഭിണികള്‍ക്ക് വളരെ നല്ലതാണു. ശ്വാസകോശപരമായ ബുദ്ധിമുട്ടുകൾക്കും കൂടുതലായും ആസ്തമ പോലുള്ള ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും തണ്ണിമത്തനിലുള്ള ഫ്‌ളേവനോയ്ഡുകള്‍ ആ ബുദ്ധിമുട്ടുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു ആസ്ത്മ പോലുള്ള ബുദ്ധിമുട്ടനുഭവിക്കുന്നവർ കൂടുതലായും തണുപ്പില്ലാത്ത  തണ്ണിമത്തൻ കഴിക്കുന്നതാണ് ഉത്തമം കൂടാതെ പുരുഷന്മാരുടെ ഉദാരണ ശേഷിവർത്തിപ്പിക്കുകയും ചെയ്യുന്നു .

ശരീര കുളിർമ്മ നൽകാനും വെയിലേൽക്കുമ്പോ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ഒരു സംരംക്ഷണം പോലെ പ്രവർത്തിക്കാനും ഇതിനു കഴിയും. കൂടാതെ തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ  ബി6 ബുദ്ധി വികാസത്തിന് നല്ലൊരു മരുന്നാണ് നമ്മുടെ ഈ തണ്ണിമത്തൻ. കൂടാതെ എന്നും നിത്യ യൗവനത്തെ ആഗ്രഹിക്കുന്നവരാണലോ ഒട്ടുമിക്കവരും അതിനായ് തണ്ണിമത്തൻ കഴിക്കുന്നത് ചർമ്മ  കാന്തിക്കും മുടിയുടെ നല്ല വളർച്ചയ്ക്കും ഇത് ഉത്തമ മാർഗമാണ്. ഈ തണ്ണിമത്തന്‌  ഇത്രയേറെ ഗുണഗണങ്ങൾ ഉള്ളതിനാൽ ഇതിനെ ഇന്നുമുതൽ നല്ലൊരു ആരോഗ്യ കാവൽക്കാരനായി കൂട്ടാക്കാം .

 

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X