Vettila Leaves 100gm
- 40%

Vettila Leaves 100gm

50.00 30.00

വെറ്റില

ഭാരതത്തിലെ പലകർമ്മകൾക്കും പൂജകൾക്കും ദക്ഷിണനൽകുവാനും വെറ്റില ഉപയോഗിച്ചുവരുന്നു.
അതുപോലെ മുറുക്കുന്നതിനും ഇന്ത്യ മുഴുവൻ വെറ്റില ഉപയോഗിക്കുന്നു. പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തിന് വെറ്റിലനീര് വളരെനല്ലതാണ് അതിനാൽ വെറ്റിലമുറുക്കു ഒരുപരിധിവരെ നല്ലതാണു.

എന്നാൽ വെറ്റിലയിലെ ഔഷധഗുണങ്ങൾ അധികമാർക്കും അറിയാമെന്നുതോന്നുന്നില്ല, ജീവകം സി, തയാമിൻ, നിയാസിൻ, റിബോഫ്‌ലോവിൻ, കരോട്ടിൻ എന്നിവ വെറ്റിലയിൽ ധാരാളം അടങ്ങിയിരിക്കുന്നു, മാത്രവുമല്ല കാൽസ്യത്തിൻറെ വലിയൊരു കലവറ കൂടിയാണ് വെറ്റില.

ആയുർവേദ ഔഷധങ്ങളിൽ വെറ്റില ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ആസ്ത്മചികിസ്തക്കുള്ള ഔഷധങ്ങളിൽ വെറ്റില നിർണ്ണായകപങ്ക്‌ വഹിക്കുന്നു.

Category:

ഭാരതീയർക്ക് ഏതു മംഗളകാര്യങ്ങൾക്കും വെറ്റില കൂടിയേതീരൂ, ഒപ്പം മുറുക്കാനായി ഉപയോഗിക്കുന്ന പ്രധാന ഘടകം വെറ്റിലയാണ്.

ഒരു ഒന്നാന്തരം വേതന സംഹാരിയാണ് വെറ്റില .

വെറ്റിലയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ പി .എച് .സന്തുലിതാവസ്ഥ ബാലൻസ് ചെയ്തു ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു.

ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ച ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണം വർധിപ്പിക്കാനും വെറ്റില സഹായകമാണ് .

ചുമ തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾക്കും വെറ്റിലയിലടങ്ങിയിട്ടുള്ള ആന്റിബയോട്ടിക്കുകൾ സഹായിക്കും .

തേനും ഒരു ടി സ്പൂൺ വെറ്റില നീരും കുടിച്ചേർത്തുകുടിച്ചാൽ ഉദ്ധാരണ പ്രശ്നങ്ങൾക്കും ഉദരസംബന്ധമായ പല പ്രശ്നങ്ങൾക്കുമുള്ള ഒരു നല്ല ടോണിക്കായ് ഉപയോഗിക്കാം .

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X