Tulasi Leaves 100gm
- 33%

Tulasi Leaves 100gm

60.00 40.00

തുളസിയില

ഔഷധസസ്യങ്ങളുടെ റാണിയാണ് തുളസി ചെടിയെ കരുതിപോകുന്നത്. തുളസിയിലയിലെ ഔഷധഘടകങ്ങൾ ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ, ചെവി വേദന, ത്വക്‌രോഗങ്ങൾ ജ്വരം എന്നിവയെ ശമിപ്പിക്കുന്നു. തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. കഫത്തെ ഇളക്കുന്നതിനും മൂത്രം വർദ്ധിപ്പിക്കുന്നതിനും തുളസി ഉത്തമമാണ്.

തുളസിച്ചെടിയിലുള്ള കർപ്പൂര സദൃശമായ ഒരിനം തൈലം ഉദരകൃമികളെ നശിപ്പിക്കുകയും തേൾവിഷം, ചിലന്തിവിഷം, പാമ്പുവിഷം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഉപയോഗിക്കാറുണ്ട്.

Category:

കൃഷ്ണതുളസിയെന്നും രാമതുളസിയെന്നും രണ്ടിനം തുളസിച്ചെടികൾ ഉണ്ട്. പൂജകൾക്കും ആചാരങ്ങളിലും ഉപയോഗിക്കുന്നതോടൊപ്പം ഔഷധമായും തുളസി ഉപയോഗിക്കുന്നു.

മുപ്പത്തിയേഴ് ഔഷധഗുണങ്ങള്‍ അടങ്ങിയിട്ടുള്ള തുളസിച്ചെടിയിൽ വിറ്റാമിന്‍ എ, സി, കാത്സ്യം, സിങ്ക്, ഇരുമ്പ് തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.

മാനസിക സംഘര്‍ഷമകറ്റാന്‍ തുളസി ഉത്തമമാണ് കാരണം തുളസി ഇലയില്‍ അടങ്ങിയിരിക്കുന്ന യൂജിനോള്‍ എന്ന രാസഘടകമാണ് ഇതിനു സഹായിക്കുന്നത്.

തുളസിയും സമാസമം നാരങ്ങാനീരും ചേർത്തു പുരട്ടിയാൽ മുഖകാന്തി വർധിപ്പിക്കാം.

ദിവസേന കിടക്കുന്നതിനുമുൻപ് തലയണയിൽ തോർത്തുവിരിച്ച് തുളസിയില വിതറി അതിൽ മുടിയഴിച്ചിട്ട് കിടന്നുറങ്ങിയാൽ പേൻശല്യം കുറയും .

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X