Tender Coconut (2)
- 10%

Tender Coconut (2)

100.00 90.00

കരിക്ക് (ഇളനീർ) – 2 എണ്ണം                                                                                  (Only delivery in trivandrum city)

പ്രകൃതി നമുക്കായ് കനിഞ്ഞു നൽകിയ സ്വാദ് ഏറിയതും പോഷകസമൃദ്ധമായ ഒരു ശീതള പാനീയമാണ് ഇളനീർ അഥവാ കരിക്ക്.

ശുദ്ധമായ ഒപ്പം പോഷകമായ വെള്ളവും ഇളംകാമ്പുകളാലും സമൃദ്ധമായ കരിക്ക് കേരളീയരുടെ ഇഷ്ട്ട പാനീയമാണ്. കൂടാതെ നിരവതി ഔഷധ മുല്യങ്ങളാൽ സമ്പന്നമായ ഇളനീരിൽ ധാരാളം ധാതുക്കളും ജീവകങ്ങളും അടങ്ങിയിരിക്കുന്നു.

പണ്ടൊക്കെ ബുദ്ധിമുട്ടി വല്ലപ്പോഴും കഴിച്ചിരുന്ന കരിക്കു ഇന്ന് മിക്കവാറും എല്ലായിടവും പാതയോരങ്ങളിൽ സുലഭമായി ലഭിക്കുന്നു, എന്നാൽ ഗുണമേന്മയുള്ളതു നോക്കി തിരഞ്ഞെടുക്കണമെന്നുമാത്രം.
കരിക്കു നമ്മുടെ ശരീരത്തിനെ തണുപ്പിക്കുകയും ഉന്മേഷവും ഓജസ്സും പ്രദാനംചെയ്യുകയും പോഷകമൂല്യങ്ങൾ നൽകയും ചെയ്യുന്നു.

വാണിജ്യമേഖലയിൽ ഇന്ന് പ്രധാനമായ ഒന്നാണ് കരിക്കു, കർണാടക ചെന്നൈ എന്നിവിടങ്ങളിൽ പ്രകൃതിദത്തമായ ദാഹശമിനിയായി ഇളനീർ വലിയ പങ്കുവഹിക്കുനുണ്ട്.

Out of stock

പ്രകൃതിദത്ത ഈ പാനീയം ഏതു സമയങ്ങളിലും കുടിക്കാവുന്ന ഒന്നാണ്. ഒരു വിധത്തിലുമുള്ള രാസപ്രവർത്തനങ്ങളും ഇതിലില്ലാത്തതിനാൽ ഇതിനെ
കൂടുതലായും ആരോഗ്യമേഖലയിൽ ഉപയോഗിക്കുന്നു. കൂടാതെ രോഗം ബാധിക്കുന്ന അവസ്ഥകളിൽ ശരീരഷിണം മാറ്റാനുള്ള കഴിവുള്ളതിനാലും ഇതിനെ ഒരു അത്ഭുതപാനീയമായ വിളിക്കുന്നു.

ശരാശരി വലിപ്പമുള്ള കരിക്കിൽ ഏകദേശം മുന്നൂറ് മില്ലിലിറ്ററോളം ഇളനീരുണ്ട്. അതിൽ ഏതാണ്ട് 30ഗ്രാം പഞ്ചസാരയും രണ്ടു ഗ്രാം പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. കൂടാതെ അലനൈൻ, സിസ്റ്റിൻ, സെറിൻ, ആർജിനൈർ തുടങ്ങിയ പ്രോട്ടീനുകളാൽ സമ്പുഷ്ടം കൂടാതെ അകത്തുള്ള ഇളം കാമ്പ് അന്നജത്തിന്റെ കലവറ കൂടിയാണ് എങ്ങനെ പലതരത്തിലുള്ള പോഷക മുല്യങ്ങളാൽ സമൃദ്ധമായ ഇതിന്റെ ഗുണഗങ്ങൾ നമുക്ക് പരിചയപ്പെടാം –

* കൂടുതലായും കരിക്ക് അതിരാവിലെ കുടിക്കുന്നതാണ് ശരീരത്തിന് നല്ലതു, കാരണം ഇളനീരിൽ ധാരാളം ലോറിക് ആസിഡ് അടങ്ങിയതിനാൽ പ്രതിരോധശക്തിയെ വർധിപ്പിക്കുകയും പോഷണമേഖലയെ കാര്യക്ഷമമാകുകയും ചെയുന്നു.

* ഗർഭിണികളായ സ്ത്രീകളിൽ പൊതുവെ അനുഭവപ്പെടാറുള്ള വിളർച്ച, മലബന്ധം തുടങ്ങിയ അസ്വസ്ഥതകളുടെ ഒരു ഉത്തമ പരിഹാരമാണ് ഇളനീർ
കൂടാതെ ശരീത്തിലെ തൂക്കക്കുറവിനും നല്ലതാണു ഇളനീർ.

* ദഹനത്തെ ക്രമീകരിച്ചു ശരീരത്തിലെ ഇലക്ട്രോലൈറ്റിനെ സ്ഥിരപ്പെടുത്തി
രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു.

* കലോറി കുറഞ്ഞൊരു പാനീയമായതിനാൽ ശരീരത്തിലെ മെറ്റാബോളിസത്തെ
ഉയർത്തുകയും ഇവ ദിവസവും കുടിക്കുന്നത് ഭക്ഷണത്തോടുള്ള അമിതമായ
പ്രിയം കുറക്കുകയും ശരീരത്തിലെ കൊഴുപ്പിനെ നശിപ്പിക്കുകവഴി
തടികുറയാനും സഹായിക്കുന്നു.

* മധുരമുണ്ടങ്കിലും താരതമ്യേന ഇളനീരിൽ പഞ്ചസാരയുടെ അളവ് കുറവാണ് പോരാതെ ധാരാളം ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും മിനറൽസും അടങ്ങിയതിനാൽ ശരിരഉന്മേഷം പ്രധാനം ചെയുന്നു.

* ദിവസവും ഇളനീർ കുടിക്കുന്നത് മൂത്രസംബന്ധമായ രോഗങ്ങളെ
തടയുകയും കിഡ്‌നിയിലെ കല്ല് തുടങ്ങിയ പ്രശ്നങ്ങൾക്കുമുള്ള ഒരു
പരിഹാരമാണ് ഇളനീർ.

* മുഖ സൗന്ദര്യത്തിന് പ്രാധാന്യം കല്പിക്കാത്ത ആരുമിണ്ടാകില്ല
മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങൾ എക്സിമ എന്നിവയ്ക്കൊക്കെ ഒരു ഉത്തമ
പരിഹാരമാണ് ഇളനീർ.

* വളറിളക്കം, ഛർദി, അതിസാരം തുടങ്ങിയ രോഗങ്ങളിൽ നമ്മുടെ
ശരീരത്തിൽനിന്നും ജലാംശം നഷ്ടമാകും ആ സമയങ്ങളിൽ ജലത്തിന്റെ
അളവിനെ നിലനിർത്താനും ഇതിനു കഴിയും. കൂടാതെ ആയുർവേദ
ചികിത്സ മേഖലയിലും കരിക്കിന് മുൻപതിയിലാണ് സ്ഥാനം

ഇത്രയേറെ നിരവധി ഗുണഗണങ്ങളാൽ വിശേഷമായ ഇളനീരിനെ ഇന്ന്
നമ്മുടെ വിപണികളിൽ പല വിഭവങ്ങളിൽ കാണുന്നുണ്ട് . ഇത്രയേറെ വിശേഷമായ ഗുണങ്ങളാൽ സമൃദ്ധമായ ഇളനീരിനെ ഒര് ആരോഗ്യ ടോണിക്യായ്യ് വിശേഷിപിക്കാം

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X