Pothichoru (Diabetic Meal)
- 25%

Pothichoru (Diabetic Meal)

200.00 150.00

പ്രമേഹത്തെ നിയന്ത്രിക്കുന്ന പൊതിച്ചോറ്

@പൊതിച്ചോറ് 

പുഴുക്കലരി ചോറ്
അവിയൽ/പപ്പായ പുഴുക്ക്
മത്തൻ എലിശ്ശേരി/പാവക്ക പച്ചടി
നെല്ലിക്ക ചമ്മന്തി
വാഴ പിണ്ടി തോരൻ/ചീര തോരൻ/മുരിങ്ങ തോരൻ
കോവക്ക മെഴുക്കുപുരട്ടി
ചീര കറി/മുരിങ്ങ കറി
രസം

@ പായസം

റാഗി പായസം/അവൽ പായസം/പഴം പായസം/ഗോതമ്പ് പായസം/ഇളനീർ പായസം

@സലാഡ്

നാടൻ മുട്ട ഓംലൈറ്റ്
നാടൻ വെജിറ്റബിൾ സാലഡ്

NB: ഉപ്പു എരിവ് എണ്ണ മധുരം എന്നിവ സാധാരണയുള്ളതിൽ നിന്നും കുറവായിരിക്കും.

Category:

പ്രകൃതി ജീവനത്തിലൂടെ നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കുന്നതിനും രോഗങ്ങളെ പൂർണമായും ശമിപ്പിക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്നു. ഇതിന്റെ അടിസ്ഥാന തത്ത്വം എന്നത് മനുഷ്യൻ പ്രകൃതിയിലേക്ക് മടങ്ങി പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നതാണ്. പ്രകൃതി മനുഷ്യൻറെ മാതാവാണ്. .ഈ ഭൂമിയിൽ ഒരു അമ്മയും തൻറെ മക്കൾക്ക് യാതൊരു വിധേനയും ദോഷമുണ്ടാക്കുന്ന അവർ ചെയ്യാറില്ല. ഇന്ന് അനുഭവിക്കുന്ന എല്ലാ വിധ ശാരീരിക മാനസിക പ്രശ്നങ്ങളുടെ പ്രധാന കാരണം നമ്മുടെ പരിസ്ഥിതിയിൽ കാണിച്ച കൃത്രിമത്വം ആണ്. ഇതിൻറെ അനന്തരഫലം നാം അനുഭവിച്ചു കൊണ്ടിരിക്കുന്നു.

രോഗത്തിൻറെ ആരംഭം?

രോഗത്തിൻറെ ആരംഭം ഉദരത്തിൽ നിന്നാണ്. അന്യ പദാർത്ഥങ്ങൾ സംസ്കരണമാണ് രോഗത്തിൻറെ മൂലകാരണം. ഭക്ഷണം കഴിക്കുന്നത് കൊണ്ട് ശാരീരിക പ്രവർത്തനം ലഭിക്കുന്നു എന്ന സത്യം നമുക്കെല്ലാവർക്കുമറിയാം. അതോടൊപ്പം തന്നെ അത് ശരീരത്തിൽ ഔഷധമായി പ്രവർത്തിക്കുന്നു .ഇങ്ങനെ ആവശ്യമായ പോഷകങ്ങൾ ശരീരത്തിന് ലഭിക്കാതെ വരുമ്പോൾ ശരീരത്തിലെ ആന്തരിക അവയവങ്ങൾ പണിമുടക്കിൽ ഏർപ്പെടുന്നു. ഇങ്ങനെ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം.

പ്രമേഹം ?

തെറ്റായ ജീവിത രീതികളും തീക്ഷ്ണമായ മരുന്നുകൾ കൊണ്ട് ശരീരത്തിൽ പലവിധ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നു. ഇന്നത്തെ ജന സമൂഹത്തിനു മുമ്പിൽ കനത്ത ഭീഷണിയാണ് ഒരു രോഗമാണ് പ്രമേഹം. പഞ്ചസാരയുടെ അളവ് ഉയർന്നു നിൽക്കുന്നു എന്നാണ് പ്രമേഹത്തെ കുറിച്ചുള്ള പൊതുവായ ധാരണ. എന്നാൽ നിയന്ത്രണമില്ലാതെ നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ എപ്പോഴും അധികം പഞ്ചസാര രക്തത്തിൽ ഉണ്ടാകുന്നു. പാൻക്രിയാസിന് ഈ പഞ്ചസാരയെ നിർവീര്യമാക്കി സാധാരണഗതിയിൽ ആക്കുവാൻ വേണ്ട ഇൻസുലിൻ ഉൽപാദിപ്പിക്കാനും സാധിക്കുന്നില്ല. അങ്ങനെ വരുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നു. തൽഫലമായി തലച്ചോറിൻറെ പ്രവർത്തനം മന്ദഗതിയിൽ ആകുകയും, ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു.കണ്ണിൻറെ കാഴ്ച ശക്തി ക്രമേണ കുറയുക, ശരീരം മെലിച്ചിൽ, തീവ്രമായാൽ ശരീര വ്രണം ഉണ്ടാവുകയും ചെയ്യുന്നു .
ഒരിക്കൽ പ്രമേഹ രോഗം വന്നാൽ ജീവിതകാലം മുഴുവനും രോഗിയായി തുടരണം.ഒരു ചികിത്സാ പദ്ധതിയിലും രോഗത്തിന് പൂർണ്ണ വ്യക്തിയും പിന്നീട് അത് വരാതിരിക്കാൻ ഉള്ള വഴിയും കാണുന്നില്ല ഇല്ല.ശരിയായ ഒരു ജീവിതശൈലി ഒരു വ്യക്തി ആർജിച്ച എടുത്താൽ ഈ രോഗത്തിൽ നിന്നും പൂർണ മോചനം ലഭിക്കുന്നതാണ്. താനൊരു രോഗിയാണ് എന്ന ചിന്തപോലും ഇല്ലാതാക്കുവാൻ പ്രകൃതി ജീവനത്തിലൂടെ സാധ്യമാകുന്നു

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X