Moringa Leaves 100gm
- 29%

Moringa Leaves 100gm

35.00 25.00

ആരോഗ്യഗുണങ്ങളാലും വൈദ്യഗുണങ്ങളാലും സമ്പുഷ്ടമായ മുരിങ്ങാച്ചെടി നമുക്കെല്ലാവർക്കും ഏറെ സുപരിചിതമായ ഒന്നാണ്. നല്ലൊരു നാട്ടു ഭക്ഷണമായും പല ആരോഗ്യപ്രശ്നങ്ങളുടെയും സ്വാഭാവിക പ്രതിരോധവഴിയെന്നു വേണം മുരിങ്ങയെ വിശേഷിപ്പിക്കേണ്ടത്. മുരിങ്ങയെ ഒരു അത്ഭുതമരമായാണ് ആയുർവേദങ്ങളിൽ കണ്ടുവരുന്നത്, കാരണം അഞ്ചുതരം ക്യാന്‍സറുകളടക്കമുള്ള പലതരം രോഗങ്ങളുടെയും മറുമരുന്നാണ് മുരിങ്ങ.

ധാരാളം ആന്റിഓക്‌സിഡന്റുകളടങ്ങിയ മുരിങ്ങ നമ്മുടെ ചർമത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ നല്ലതാണ്. ഇതിൽ ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ കരൾ, തലച്ചോര്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് വളരെയേറെ സഹായമാണ്. അങ്ങനെ കോശനാശം തടയുകയും ക്യാൻസർ രോഗത്തെ പ്രതിരോധിക്കുകയും ചെയുന്നു.

ഉദരസംബന്ധമായ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുള്ള ഒരു വഴി കൂടിയാണ് ഇവയുടെ ജ്യൂസ്. കൂടാതെ കരളിനെ ശുദ്ധീകരിക്കുകയും ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. അയേണിന്റെ നല്ലൊരു ഉറവിടം കൂടിയാണ് നമ്മുടെ മുരിങ്ങയില. അതിനു പുറമേ രക്തത്തിലെ പഞ്ചസാരയുടെ തോത് ഗണ്യമായ രീതിയിൽ നിയന്ത്രിച്ചും പ്രമേഹരോഗികളുടെ നല്ലൊരു സഹായിയായും പ്രവർത്തിക്കുന്നു.

മലബന്ധം പോലുള്ള പ്രശ്ങ്ങളുടെ ഒരു ഉത്തമ പ്രശ്നപരിഹരിയാണ് മുരിങ്ങാ ജ്യൂസ്, കാരണം ധാരാളം ഇതിലെ ഫൈബറുകളാണ് അവയ്ക്ക് ഈ ഗുണം നൽകുന്നത്. ആയുർവേദ വിധിപ്രകാരം ഏകദേശം മുന്നൂറോളം രോഗങ്ങളുടെ സംഹാരിണിയായ് നിലനിൽക്കുന്നതാണ് നമ്മുടെ മുരിങ്ങ.

വിറ്റാമിൻ സി യുടെ കലവറ കൂടിയാണ് മുരിങ്ങ ഇല.

Category:

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X