Jack Fruit
- 25%

Jack Fruit

120.00 90.00

വരിക്കച്ചക്ക – 1kg

ലോകത്തിലെ ഏറ്റവും വലിയ ഫലം എന്ന സ്ഥാനം ചക്കയ്ക്കു തന്നെ. പ്രധാനമായും വരിക്ക,കൂഴ എന്നിങ്ങനെ രണ്ടുഇനത്തിലാണ് ചക്ക കാണപ്പെടുന്നത്. തേന്‍വരിക്ക, വെള്ളവരിക്ക, ചുവന്നവരിക്ക തുടങ്ങി വരിക്കചക്കയിൽ സ്വഭാവമനുസരിച്ച് പലതരക്കാരുണ്ട്.

കേരളത്തിൽ ഇന്ന് പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്, ഒപ്പം നല്ലൊരുശതമാനം ജനങ്ങളും പ്രമേഹ ബാധിതരാകാന്‍ സാധ്യതയുള്ളവരാണന്നു പഠനങ്ങൾ പറയുന്നു. കേരളത്തിൽ മാത്രം പ്രതിവര്‍ഷം അറുനൂറുകോടിയിലേറെ രൂപ അലോപതിമാരുന്നുകൾക്കായി ചിലവിടുന്നു. ഇതിനുപ്രധാനകാരണം പ്രമേഹത്തെ തടയുവാന്‍ പര്യാപ്തവും സുലഭവുമായ ചക്കപോലുള്ള നാരുകലര്‍ന്ന ഭക്ഷ്യവസ്തുക്കൾ മാറ്റി കേരളത്തിലെ ജനങ്ങള്‍ പരമ്പരാഗത ഭക്ഷണരീതി കൈവെടിഞ്ഞു രുചിയുടെയും മണത്തിന്റെയും എളുപ്പത്തിൽ ലഭിക്കാവുന്നവയുടെയും പുറകേപോയതിനാലാണ്. പഴുക്കുന്നതിനു തൊട്ടുമുമ്പുള്ള മൂത്തചക്കയാണ് പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ലതു. ഇതുപോലെ ചക്കയിലെ എല്ലാഭാഗങ്ങളും ഔഷധമൂല്യമുള്ളവയാണ്.

Out of stock

ചക്ക പ്രമേഹവും ബിപിയും ക്യാൻസറും നിയന്ത്രിക്കുന്നു ഒപ്പം കാഴ്ചശക്തി വർധിപ്പിക്കുന്നു.

എന്നാൽ മനുഷ്യനിന്നു പരസ്യങ്ങളിൽ കാണുന്ന മോഹനവാഗ്ദാനങ്ങളുടെ കബളിപ്പിക്കലിന്റെ പിന്നാലെ പായുന്നു. സ്വാദും പോഷകഗുണവും ഒരുമിച്ച് ചേർന്ന, പല രോഗങ്ങളും വരാതെ തടയാൻ കഴിവുള്ള ചക്കയെ തിരിച്ചറിയാതെപോകുന്നു.

ചക്കയും ചക്കക്കുരുവും ഒരുപോലെ പോഷകസമൃദ്ധമാണ്.

Additional Information

Weight1 kg

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X