Ethakka
- 17%

Ethakka

90.00 75.00

ഏത്തക്ക (നേന്ത്രക്കായ)

നമ്മുടെ ശരീരത്തിനാവശ്യമായ ന്യൂട്രിയന്റുകളുടെ ഒരു കലവറ എന്നുതന്നെ നമുക്ക് ഇതിനെ വിളിക്കാം ഇവ കൂടാതെ മറ്റു പ്രോട്ടീനുകളാലും സമ്പന്നമാണ് ഇത് . കുഞ്ഞുകുട്ടികൾ തുടങ്ങി മുതിർന്നവർക്കുപോലും വളരെ ഇഷ്ട ഫലമാണ് ഏത്തക്ക. ഏത്തക്കായ പലരീതിയിലും കഴിക്കാം പച്ചക്ക് കറിവച്ചും ഉപ്പേരിയുണ്ടാക്കിയും ചിപ്സായൊക്കെ കഴിക്കുന്നു.

ഏത്തക്ക നമ്മെ പലരീതിയിലും വിഷമിക്കുന്ന ശാരീരിക പ്രശ്നങ്ങൾക്കും ഉള്ള പോംവഴിയാണ്. ഈ പഴത്തിലടങ്ങിയിരിക്കുന്ന ട്രൈപ്ടോഫാന്‍ എന്ന ഒരു പ്രോട്ടീൻ ദഹനപൂർത്തീകരണത്തിലൂടെ നമ്മുടെ ശരീരത്തിനാവശ്യമായ ഉന്മേഷവും ഊർജവും നൽകുന്ന സെറോടോനിന്‍ എന്ന ഹോര്മോണായ്‌ മാറുന്നു കൂടാതെ നേത്രക്കായിൽ അടങ്ങിയിരിക്കുന്ന B6 എന്ന വിറ്റാമിന് ഗ്ലുക്കോസിനെ നിയന്ത്രിച്ചു മനസിനും ഉന്മേഷം നല്കാൻ സഹായിക്കുന്നു. ഇവയിൽ ധാരാളം ഇരുമ്പുസത്തടങ്ങിയതിനാൽ അനീമിയ പോലുള്ള അസ്വസ്ഥതയെ നിയന്ത്രിക്കാൻ കഴിയും.

ദിവസവും കുട്ടികളുടെ ഭക്ഷണത്തിൽ ഏത്തക്ക ഉൾപെടുത്തുകവഴി കുട്ടികളുടെ ശാരീരിക ശക്തിയും പ്രതിരോധശേഷിയും വർധിപ്പിക്കാൻ സഹായിക്കുന്നു. ജനിച്ച ആറുമാസംകഴിയുമ്പോൾ കുട്ടികൾക്ക് കുറുക്കു കൊടുക്കുന്ന അവസരത്തിൽ പച്ച ഏത്തക്ക പൊടിച്ചു കുറുകിയ കൊടുക്കുവാണെങ്കിൽ അവർക്കുണ്ടാകാൻ ഇടയുള്ള ആമാശയ പരമായ പ്രശ്നങ്ങളും വയറുകടി തുടങ്ങിയ രോഗങ്ങളിൽ നിന്നും രക്ഷിക്കാൻ സഹായിക്കും .

സ്ത്രീകളെ വളരെ അതികം വലയ്ക്കുന്ന ഒരു വലിയ പ്രശ്നമാണ് വെള്ളപോക്ക് ഇതിനു ഒരു നല്ല പരിഹാരമാണ് ഏത്തക്ക സ്ഥിരം കഴിക്കുവാൻ ശ്രദ്ധിക്കുന്നത്, കൂടാതെ ശാരീരികബലവും പ്രതിരോധശേഷിയും വീണ്ടെടുക്കാൻ സാധിക്കും.

രക്തസമ്മർദം മൂലം ബുദ്ധിമുട്ടുന്നവർക്കും ഏറ്റവും നല്ലതാണു. കൂടാതെ ആർത്തവ സമയങ്ങളിലെ പലവിധത്തിൽ ബുദ്ധിമുട്ടുകളെ ചെറുത് തോൽപ്പിക്കാനും ഏത്തക്കക്കു സാധിക്കും. എണ്ണിയാൽ തീരാത്ത ഗുണങ്ങളുണ്ടെങ്കിലും വളരെ വിശേഷപ്പെട്ട ഒരു പ്രത്യേകതയാണ് അമിതവണ്ണത്തെ ചെറുകുന്നത് . വിശപ്പിനെ തോൽപ്പിച്ച് അമിത ആഹാര പ്രിയത്തെ തടയാനും സഹായിക്കുന്നു. കൂടാതെ ധാരാളം നാരുകളടങ്ങിയതിനാൽ ദഹനത്തെ നിയന്ത്രിച്ചു മലശോധന ചെയ്യുവാനും വായു പ്രശ്നത്തെയും ഒരുപരിധിവരെ എതിർത്ത് സഹായിക്കുന്നു .

ധാരാളം വിറ്റാമിന് എ അടങ്ങിയതിനാൽ നേത്രാഴം കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണു കൂടാതെ വിറ്റാമിന് സി അടങ്ങിയതിനാൽ എല്ലുകളുടെ സംരക്ഷകനായ് മാറുകയും കുഞ്ഞുകുട്ടികളിലെ എല്ലുവളർച്ചയെയും സഹായിക്കുന്നു .

വിറ്റാമിൻ എ , വിറ്റാമിൻ ഡി , വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ഏത്തക്കായ.

ഇത്രയധികം ഗുണവിശേഷങ്ങളാൽ സമ്പന്നമായഏത്തക്ക ദിവസേന ആഹാരത്തിൽ ഉൾപെടുത്തുകവഴി നമ്മുടെ ആരോഗ്യത്തെ നമുക്ക് പൂർണമായും സംരക്ഷിക്കാം.

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X