Adalodakam 100gm
- 19%

Adalodakam 100gm

80.00 65.00

ആടലോടകത്തിന്റെ ആരോഗ്യഗുണങ്ങൾ ഒട്ടനവധിയാണ്

കഫം,രക്തപിത്തം, പനി, ക്ഷയം, നെഞ്ചു വേദന, അതിസാരം,ആസ്ത്മ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഒരു മറുമരുന്നാണ് ഈ ആടലോടകം . കൂടാതെ മറ്റു പല ആവശ്യങ്ങൾക്കും പ്രത്യേകമായ ജൈവ വളത്തിനായ് ഇതിനെ ഉപയോഗിക്കുന്നു കൂടാതെ ചായങ്ങളുടെ നിർമാണത്തിനും ഇത് ഉപയോഗിച്ചുവരുന്നു .

സാധാരണയായി ആടലോടകത്തിന്റെ ഇലയിട്ട് വെള്ളം തിളപ്പിച്ചോ, ആടലോടകത്തിന്റെ ഇല ഉണക്കിപൊടിച്ചോ ഉപയോഗിക്കാവുന്നതാണ്.

Category:

ആടലോടകത്തിന്റെ ഇലനീരും ഇഞ്ചിനീരും തേനും ചേർത്ത് സേവിക്കയാണെങ്കിൽ‍ കഫം ഇല്ലാതാവുകയും, തണലിൽ‍ ഉണക്കിപ്പൊടിച്ച ഇലക്കഷായം പഞ്ചസാര ചേർത്ത് ചുമയ്ക്ക് ഉപയോഗിക്കുകയും ചെയ്യാം.

ആടലോടകത്തിൻറെ ഇലയുടെ നീര് ഓരോ ടേബിൾ സ്പൂൺ വീതം അത്രയും തേനും ചേർത്ത് ദിവസം മൂന്ന് നേരം വീതം കുടിച്ചാൽ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും.

ക്ഷയരോഗത്തിന്‍റെ ആദ്യ അവസ്ഥയില്‍ ചുമ ഉണ്ടെങ്കില്‍ ആടലോടക ഇളനീര് 1 ടീസ്പൂണ്‍ വീതം ദിവസേന 3 നേരം കഴിക്കുക.

ആടലോടകത്തിന്റെ ഇലയുടെ നീരും ഒരു കോഴിമുട്ട വാട്ടിയതും അല്‍പ്പം കുരുമുളക് പൊടിയും ചേര്‍ത്ത് കഴിച്ചാല്‍ ചുമ, കഫക്കെട്ട് ഇവ മാറുന്നതാണ്.

ആടലോടകത്തിന്റെ ഇല വെയിലത്ത്‌ ഉണക്കി പൊടിച്ചത്, അരി വറുത്തു പൊടിച്ചത്, കല്‍ക്കണ്ടം, ജീരകം, കുരുമുളക് ഇവ പൊടിച്ചത്, ചേര്‍ത്ത് കഴിച്ചാല്‍ ചുമ, ജലദോഷം, കഫക്കെട്ട് എന്നിവ മാറും.

ആടലോടകം സമൂലം കഷായം വെച്ച്, ദിവസം രണ്ടു നേരം 25 മില്ലി വെച്ചു കഴിച്ചാല്‍ ചുമയും രക്തപിത്തവും ശമിക്കും.

ആടലോടകം സമൂലം അരിഞ്ഞ് 30 ഗ്രാം 750 മില്ലി വെള്ളത്തിൽ കഷായം വച്ച് 100 മില്ലിയാക്കി അല്പം തിപ്പല്ലിപ്പൊടി ചേർത്ത് സേവിക്കുന്നത് ചുമയ്ക്കും ശ്വാസവൈഷമ്യത്തിനും സിദ്ധൗഷധമാണ്.

ആര്‍ത്തവ സമയത്ത് കൂടുതല്‍ രക്തം പോകുന്നുണ്ടെങ്കില്‍ ആടലോടകത്തിന്റെ ഇലയുടെ നീര് 15 മില്ലിയും 15 ഗ്രാം ശര്‍ക്കരയും ചേര്‍ത്ത് ദിവസേന രണ്ടു നേരം വീതം കഴിക്കുക.

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X